ഉണ്ണി ആർ ന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല് ഓഫ് എ ലവര്’ എന്ന പുസ്തകവും, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലും ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ബുക്ക് പ്രൈസിനായി പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍. ഫിക്ഷന്‍ വിഭാഗത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്.
ഒരു ഭയങ്കര കാമുകന്, ലീല, വാങ്ക് തുടങ്ങിയ 19 ഉണ്ണി ആര്. കഥകളുടെ പരിഭാഷയാണ് ‘വണ്‍ ഹെല് ഓഫ് എ ലവര്’. പരിഭാഷ ജെ. ദേവികയുടേതാണ്. വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷനാണ് പ്രസാധകര്.
1962-ല്‍ ദളിത് പശ്ചാത്തലത്തില്‍ പോള്‍ ചിറക്കരോട് എഴുതിയ പുലയത്തറ എന്ന നോവസലിന്റെ ഇംഗ്ലീഷ് പരിഭാഷ കാതറിൻ തങ്കമ്മയാണ്. മിനി കൃഷ്ണന് എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രസാധകര് ഓക്സഫഡ് സര്‍വകലാശാലാ പ്രസ്സാണ്.