ആങ്ങളയങ്ങാടിയിൽ നിന്ന്

അപ്പുറത്തെ പറമ്പിൽ
‘അത്’
പൊട്ടും വരെ ആങ്ങള വിചാരിച്ചത്
‘അത്’
ഞങ്ങൾക്ക് മാത്രം പൊട്ടിക്കുനുള്ള
ഒരു
സാധനം എന്ന നിലക്കാണ്.

അപ്പുറത്തെ പറമ്പിൽ
‘അത്’
മുഴങ്ങും വരെ
‘അത്’
ഞങ്ങൾക്ക് മാത്രം മുറുക്കിപറയാനുള്ള
വാക്കാണല്ലോ എന്ന നിലക്കാണ്.

അടിയില്ലേ അടി
നല്ല തെറിയടി…

ഒരു ആൺലോകം,
ഒരാങ്ങളയുഗം
അതിലെ മസിലും ഭൂതവും മീശയും ഒക്കെ പിരിച്ചാലും എത്ര പിഴിഞ്ഞാലും
മനസിലാകാത്ത ഒരു നീതിയുടെ പ്രശ്നം എല്ലാത്തിലുമുണ്ട്.

അമ്പിളി ഈ പറമ്പിൽ
മാത്രമേയൊള്ളുവെന്നും
അവടെ അമ്പിളിയേ ഇല്ലായെന്നും
അവർ സ്വയം കണ്ണടക്കുന്നു.

അപ്പോഴാണ്
അവടെ
ഒരു അടി.
അമ്പിളി വെട്ടിയ പോലെ
നല്ല തെളിച്ചത്തിൽ.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്രവിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്