
മരിച്ചുപോകുമെന്ന്
നെഞ്ചിടിപ്പേറിയ നേരം
അരികിലൊരു താങ്ങായി നിന്നവൾ
കുത്തനെ താഴേക്കുള്ള
പടികളിൽ
കാലൊന്നിടറിയ നേരം
കൈകൊളുത്തായവൾ
പുഴയാഴചുഴിയിൽ
ചുരുണ്ടുതാഴും നേരം
ജീവനു പിടിവള്ളിയായവൾ
കൊമ്പടർന്ന് വീഴവേ
മരച്ചോട്ടിൽ നിന്നുന്തിമാറ്റിയവൾ
ഒടുവിൽ തോറ്റുപോയ്!!!
ഉത്തരത്തിൽ തൂങ്ങിയവന്റെ
കാൽചുവട്ടിലിന്നവൾ
കാഴ്ചമങ്ങി,
ചുമരുചാരി
തളർന്നിരിക്കുന്നു.
