വിത്തിട്ടു നനച്ചപ്പോൾ മുതൽ
കാത്തിരുന്ന് കിളിർത്തതാണ്.
വെയിലിൻ്റെ പണിയാണ്
വളർത്തി ചെടിയാക്കിയത്.
കൈകാലുകൾ വളർന്ന്
പന്തലു പോലെ കവചമായി.
ഇലകളുടെ മടിയിൽ കുഞ്ഞു പൂക്കൾ
താരാട്ടിയൂട്ടി മുതിർന്ന മേനി.
പല നിറത്തിൽ പൂക്കൾ
വെയിലിനോട് കോപിച്ചു:
മെനക്കെടുത്താതെ പൊയ്ക്കൂടെ,
ശല്യം!
മനംനൊന്ത വെയിൽ
തൃസന്ധ്യയിൽ കെട്ടിത്തൂങ്ങി.
ആത്മാവിപ്പോഴും നിലാവിൻ്റെ
നീലവസ്ത്രമിട്ടലയുകയാണല്ലോ.