അർത്ഥമറിയാതെ കൊരുത്ത വാക്കുകളെ അക്ഷരങ്ങൾ ഇരുട്ടിലുപേക്ഷിക്കുന്നു.
ചോദ്യം ചെയ്യുന്നുണ്ടാകും
മരവിപ്പിനാൽ മരിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട നിശബ്ദതയെ.
അപരിചിതരായ രാത്രി സഞ്ചാരികളിൽ പത്തിവിടർത്തിയ അമർഷങ്ങൾ,
കണ്ണിൽ തീനിറച്ചു പതുങ്ങിയിരുപ്പുണ്ട്.
തിളയ്ക്കുന്ന മരണത്തിൽ
വെന്തുവിളറിയ സ്വപ്‌നങ്ങൾ
തിരിച്ചു പോയെന്നുറപ്പായ വിളികളോർത്ത് വിതുമ്പുന്നു.
അറിയുന്നു ഞാനും
അടക്കിപ്പിടിക്കുന്ന
രഹസ്യങ്ങളും
പിന്തുടരുന്ന ഭയങ്ങളും അവശേഷിക്കുന്ന നിശബ്‌ദതയും.
കനിവിന്റെ കൊക്കയിൽ തിരയുകയാണ് ഞാൻ –
ചുവന്ന റോസാപ്പൂക്കളിൽ
പതുങ്ങിയിരിക്കുന്ന രണ്ടായി പിളർന്ന ആത്മാക്കളെ