അഞ്ച് പ്രണയമുഖങ്ങൾ

1
രാപകലുകൾ

ലഹരി പെയ്ത
രാപകലുകളിൽ
നനയാതെ
കുട ചൂടിയവൾ നീ.

2
നഷ്ടങ്ങളുടെ കൊട്ടാരം

നഷ്ടങ്ങളുടെ കൊട്ടാരത്തിൽ
ജീവിതം തുടങ്ങുമ്പോഴും
പുഞ്ചിരിയായി നിന്നവൾ നീ.

3
ചുംബനത്തിന്റെ ഗന്ധം

ഞാൻ നൽകും
ചുംബനത്തിൻ
ഗന്ധം പടർത്തിയ
തെന്നലാണ് നീ.

4
മരണ മുഖം

ഏകനായി
മരണ മുഖത്തെ
നോക്കുമ്പോഴും
മുഖം പ്രസന്നമാകുന്നത്
നിന്നിലൂടെ
കാണുന്നതിനാലാവാം!

5
അകന്ന് പോയവർ

ഒപ്പം മരിക്കാൻ
കൊതിച്ചിട്ടും
അകന്ന് പോയൊരു
വസന്തമായിരുന്നു നമ്മൾ.

കൊല്ലം ജില്ലയിൽ ചവറ സ്വദേശി, PG വിദ്യാർത്ഥി ആണ്. ഇപ്പോൾ കൊല്ലം പത്തനാപുരത്ത് സ്ഥിരതാമസം.സമകാലികങ്ങളിൽ എഴുതി വരുന്നു