അങ്ങനെയാണ്

ചിലർ അങ്ങനെയാണ്
കാറ്റു പോലെ
ഒഴുകി നടക്കുന്നവർ

കാവടിയുടെ
കർപ്പൂരഗന്ധത്തെ
ആഗ്രഹിച്ചു കൊണ്ട്
പൂവാംകുരുന്നിലയോട്
പരിഭവം പറയുന്നവർ..

അസ്മതസൂര്യന്റെ
ചുവപ്പിൽ
വിഷാദപ്പൂക്കളെ വരച്ചു
വരച്ചു ചേർത്ത്
കൊണ്ട്
നിലാവിനോട്
കള്ളം പറയുന്നവർ..

എല്ലാം തീർന്നുവെന്നു
കരുതി പിന്നെയും
ബാക്കിയാകുന്ന
ചിത്രശലഭങ്ങളുടെ
ചിറകറ്റ നോവുകൾ

ആരെയോ കാത്തിരിക്കുന്നുണ്ടാവാം..
പ്രണയത്തിന്റെ
മഞ്ഞിന്റെ
താഴ്‌വാരത്തിൽ

അപ്പോഴും
നിലച്ച ക്ലോക്കിലെ
സൂചികൾ
പോയ കാലത്തിന്റെ
ഓർമ്മകളിലേയ്ക്ക്
യാത്ര പോകുന്നുണ്ടാകാം