
ഒരുപരിചയവുമില്ലാത്ത രണ്ടുപേർ
ദൂരെനിന്നേ ശത്രുക്കളാകുന്നു.
കണ്ണും വാക്കും മനസ്സും
എത്തിപ്പെടാത്ത ദൂരത്തുവെച്ചെങ്ങനെ..?
മതിയായ ഉടക്ക്,
ഒന്നുകൂടിയെന്നെനോക്ക്യാ-
നിന്നെ ഞാൻ കൊല്ലും.
മൂർച്ച വേണമെന്നില്ല,
എന്തും ആയുധമാകാം.
ഇക്യുലിബ്രിയം പോയിന്റിൽ-
കൂട്ടുന്നത്,ഇടുന്നത്,വിശ്വസിക്കുന്നത്-
പേടി,ആർത്തി,മോഹം-
കപ്പാസിറ്റി,വിയർപ്പ് മണം,
എന്നിവ കൂട്ടി മിന്നുന്നു,
റിഫ്ളക്ഷന് ഒരേ നിറം.
കരണ്ട് പോയാലും
റൂട്ട് തെറ്റാണ്ട് ഉരുള വായിലേക്ക് വീഴണപോലെ,എത്ര കടത്തിലും
സ്വയം തിരിച്ചറിയാനാവില്ലേ..?
ഇവിടെയും സംഭവം അതുതന്നെ,
അവനവനോടുള്ള
വെറുപ്പിലവര് തിരിച്ചറിയുന്നു,
വെട്ടാൻ കൈക്കാത്ത് പിച്ചാത്തി കേറുന്നു-
അല്ലാണ്ട് അകലെ നിൽക്കുന്നവർക്കെങ്ങനെ
സ്നേഹിക്കാനല്ലാണ്ടാവും.
