സൗഹൃദം

സൂര്യതാപമേറ്റ്
പുറം പൊള്ളിയാലും
താങ്ങും തണലുമായി    
നിൽക്കും

കാറ്റിലും കോളിലും
ആടി ഉലയുമ്പഴും
ആയിരം കൈകളാൽ                    
പിടിച്ചു നിർത്തും

ഋതുഭേദങ്ങളെത്ര
മാറി വന്നാലും
ശക്തി ചോരാതെ
നിലനിന്നിടും

ആത്മാവിൻ സായൂജ്യം
തേടുവോർക്ക്
വരദാനമായ്
ആത്മശാന്തിയേകും

ശത്രുവിൻ കരങ്ങളിൽ
പെടാതിരിക്കാൻ
ചുറ്റുമതിൽ തീർത്തു
സംരക്ഷിച്ചിടും

വാനോളം വളർന്നു
പന്തലിച്ചു നിന്ന്
കുട ചൂടി എന്നും                      
അഭയമേകും

ജീവൻ്റെ ആധാരമാം
ജീവവായു
ഓശാരമായ് സദാ
നൽകിടും

നന്മ മരം
അരയാല് പോലെ
സ്നേഹാമൃതം                      
ചൊരിയുമെൻ
സൗഹൃദം

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി. അദ്ധ്യാപകനാണ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതാറുണ്ട്