കിളികൾ പാടും പുതിയപുലരി
മനസ്സിൽ നമ്മൾ കാണണം
കനവുനെയ്യും നൻമയാർന്ന
കവിത തെരുവിലുയരണം
കരമുയർത്തി സ്നേഹവായ്പിൻ
കാലുകൾ ചലിക്കണം
കാടുപൂക്കും കാലമൊന്നിൽ
സ്നേഹരാജ്യമുയരണം
ഭയം ഭരിച്ചിടുന്ന കാല
സന്ധ്യകൾക്കുമേലെയായ്
ധീരമായ വാക്കുചേർത്ത
സമരധ്വനികളുയരണം
കിളികൾപാടും മാമരങ്ങൾ
പുതിയ കവിത നെയ്യണം
കവിത പാടി കരമുയർത്തി
മനുജനൻമ വിരിക്കണം
നൻമതൻ പടവാളുയർത്തി
സംഘശക്തിനേടണം
സംഘടിച്ച് ശക്തിനേടി
സ്നേഹം വിതറണം
പെൺപിറവി നാശമെന്ന
പഴയ വാക്കു മാറ്റണം
പെൺകരുത്തിൻ ശക്തിയിൽ
ഇവിടെ നൻമ വിടരണം
നൻമയാണ് ശക്തിതൻ
ഉറവിടമെന്നറിയണം
നൻമയില്ലാ ലോകമിവിടെ
വന്നുകൂട; ജയിക്കണം
സത്യ,ധർമ,സ്നേഹ,
സഹവർതിത്ത്വമെന്ന
മന്ത്രമാണെന്നും വിജയമന്ത്രമെന്ന
പൊരുളറിഞ്ഞീടണം
പൊരുളറിഞ്ഞ് നമ്മളൊന്നായ്
കരുത്തരായ്ത്തീരണം
കരുത്തരായ്ത്തീർന്ന് നമ്മൾ
സ്നേഹരാജ്യമുയർത്തണം
സ്നേഹരാജ്യമുയർത്തി നമ്മൾ
ഉത്തമരായ് കഴിയണം.