സോണിയുടെ ഹൈക്കു കവിതകൾ

1.
വരണ്ടുണങ്ങി 
കണ്ണീരിറ്റിയീ പുഴ 
ഒരൊറ്റപ്പൊന്മാന്‍ !
 
2.
വര്‍ണാഭം രാത്രി –
ആരവമൊടുങ്ങുമ്പോള്‍
ഏകനായി ഞാന്‍ !
3.
ഹൈവേയിലതിവേഗം
വണ്ടി; കണ്ണു ചിമ്മാതെ
മരുഭൂവിലൊട്ടകം !
4.
ചിതറി വീഴും
മഴത്തൂവല്‍ –
അകലെ ഗ്രാമം
5.
പീതവസനം –
ഭൂമിമേല്‍; അലയായ്‌
നീലക്കടല്‍ !
6.
ഇതാ എന്റെതാം
ശലഭജീവിതം
മോഹ വര്‍ണം പൂത്തവ.
 
 

ഹൈക്കു കവിതകളുടെ സമാഹാരമായ മുളംതണ്ടിലെ സംഗീതം ആദ്യ പുസ്തകം. മലയാളത്തില്‍ എം.എ, യു.ജി.സി ബിരുദങ്ങള്‍. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍റെ ഓപ്പണ്‍ ഫോറം എഡിറ്റര്‍ ആണ്. ഹൈക്കു കവിതകളും ജീവിതക്കുറിപ്പുകളും എഴുതുന്നു. തൃശ്ശൂര്‍ സ്വദേശി.