സഹയാത്രികേ

ഇരുൾ
തുരങ്കം
കടന്നു
കുതിച്ചു പോയി ഓർമ്മകൾ…
സഹയാത്രികേ…
നിൻ
പുഞ്ചിരി
മായാതെ
പിന്നെയുമെത്ര
കാലമടർന്നു പോയി….?

ഒരു യാത്രയിൽ
തമ്മിലിടഞ്ഞ
കണ്ണുകൾ നാം.
ഒരേ നിശബ്ദത
പകുത്തു
പകുത്തു
ഹൃദയം
കനത്ത
നിഗൂഢത ബാക്കി…
ഒരേ ബോഗിയിൽ
ഇരുദിശയിലിരുന്നു
മുഖാമുഖം;
പ്രണയ തീവ്രം.

സഹയാത്രികേ…
നിലാവസ്തമിച്ച
രാത്രിയിൽ
കിതച്ചു പാഞ്ഞ
വണ്ടിയിൽ
മൂകമാo
കിനാവുകൾ തന്നു….
നീ ഇറങ്ങിയ
സ്റ്റേഷനും താണ്ടി,
നമ്മെ
രണ്ടായി പകുത്തു
കുതിച്ചു
കാലത്തിൻ തീവണ്ടി

കണ്ണൂർ ജില്ലയിൽ മുണ്ടേരി സ്വദേശി. മുരിക്കിൻ പൂവ്, ഒറ്റമൈന, തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം.