ഇരുട്ടിലാണ് ഞാൻ
ചെറിയ തിളക്കങ്ങൾ
അരണ്ട പ്രകാശ രേഖകൾ
ആകാശത്തേക്കുയരുന്ന
ഓരിയിടലുകളും
ഭാവിഭൂതങ്ങൾ ചിന്തകളാകുന്നു
ചങ്ങലകൾ അഴിഞ്ഞുപോവുന്നപോലെ
നട്ടെലിന്റെ പതിമൂന്നാം
കശേരു വേദനയോടെ നിവരുന്നു
ഒറ്റക്കല്ലെന്നു തോന്നുന്നു
നക്ഷത്രങ്ങളുണ്ട് നായ്ക്കളും
ചില്ലറ കച്ചവടക്കാരുടെ ലാഭങ്ങളും
കടക്കണ്ണിലേക്കിറങ്ങുന്ന
ചന്ദ്രബിംബങ്ങളും
പരതിവരുന്ന നിശാഗീതത്തിൽ
അതിൻറെ വിലയേറിയ കമ്പളത്തിൽ
ഞാനെന്നെ ഉറക്കാനിടുന്നു