രണ്ടു കവിതകൾ

1. മഴ

നിങ്ങൾ ഒരു മഴ പോലെ
ആണെന്ന് തോന്നുന്നു.
ചിലപ്പോൾ
ആർത്തലച്ച്
എന്നിൽ പെയ്തിറങ്ങി
മനസ്സും ശരീരവും
ശുദ്ധീകരിക്കും.
പിന്നെ
ഏതോ കാർമേഘങ്ങൾക്കിടയിൽ
പിടി തരാതെ
ഒളിച്ചിരിക്കും.

ചിലപ്പോൾ
മറ്റേതോ ഇടത്ത്
ആർത്തു പെയ്യുന്ന കൊണ്ടുമാകാം.

2. ഭാവന

പ്രണയം
നിനക്കു വരികൾ മാത്രമാണ്
ജീവനില്ലാത്ത വെറും ഭാവന.
അയാൾ പറഞ്ഞു.

പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ
തുടച്ചു നീക്കാതെ
കാലിലെ ചങ്ങലകൾ
ഒന്നു കൂടി മുറുക്കി
അവൾ അപരിചിതൻ്റെ
ചുണ്ടുകളിൽ ചുംബിച്ചു.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.