മൊണാലിസയുടെ ചിരി

ചിലപ്പോൾ നീ
മൊണാലിസയുടെ ചിരിയാണ്,
വാൻഗോഗിന്റെ പെയിന്റിഗും
മൊസാർട്ടിന്റെ സംഗീതവുമാണ്.
നെരൂദയുടെ വിലാപ കാവ്യവും
ഷേക്സ്പിയറിന്റെ ദുരന്ത നാടകവും.

സൂര്യോദയത്തിൽ വിടരുകയും
അസ്തമയത്തിൽ പൊഴിയുകയും ചെയ്യുന്ന
പേരറിയാത്ത പൂവാണു നീ
നിന്റെ നയനങ്ങൾക്കെന്നും
ഡാന്യൂബിന്റെ നീല നിറമാണല്ലൊ.

എന്റെ ജനാലകൾക്കപ്പുറത്ത്
കാറ്റായ്, മഴയായ് നീവന്ന്
ഉന്മാദനൃത്തം ചവിട്ടുമ്പോൾ
ദിനരാത്രങ്ങളിൽ നെഞ്ചിടിപ്പിന്റെ താളത്തിൽ ഞാനും
നിനക്കൊപ്പം നൃത്തം ചെയ്തിടട്ടെ
മൊണാലിസയുടെ ചിരി പോലെ.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. മസ്കുലാർ ഡിഷ്‌ട്രോഫി എന്ന അസുഖം ബാധിച്ച് വീൽ ചെയറിലാണ്. ആനുകാലികങ്ങളിൽ കവിതയും, കഥയും, ലേഖനങ്ങളും, യാത്ര വിവരണങ്ങളും എഴുതാറുണ്ട്.Freedom For Limitated Youth (FLY), Mobilitty in Dystrophy -(MIND) എന്നി സംഘടന കളിൽ പ്രവർത്തിക്കുന്നു, ചിറക് മാഗസിൻ, ഇതൾ ഡിജിറ്റൽ മാഗസിൻ, ഇടം ഡിജിറ്റൽ മാഗസിൻ എന്നിവയുടെ എഡിറ്ററാണ്. കാറ്റ് കേൾക്കാത്തതും തിരമാലകൾ മായ്ച്ചതും ആദ്യ കവിത സമാഹാരം.