മുറിയാവരണം

കാറ്റിൻ്റെ കാളക്കൂറ്റന്മാരെ ബന്ധിച്ചിരിക്കുന്ന
നിൻറെ മുറി
നമ്രശിരസ്കയാം കട്ടിൽ
അലമാര നിറയേ
ഞാൻ മുൻപേ ഞാൻ മുൻപേ എന്ന്
കണ്ണീരൊപ്പും കൈലേസുകൾ.

കാഴ്ച മറച്ചും കൊണ്ട്
കണ്ണാടിയെ അലോസരപ്പെടുത്തുന്ന
വട്ടപ്പൊട്ട് .

ഫ്രീകിക്ക് പോലെ
നീയലസമായി ടൈപ്പ് ചെയ്യുന്ന
ട്വീറ്റ് :

“എൻറെ മുറി
എൻറെ മുഖാവരണമാകുന്നു.”

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.