മുഖങ്ങൾ

ഉള്ളിലുറങ്ങി കിടപ്പു-
ണ്ടൊരു ജൂദാസ്,
വിശ്വാസമാർജ്ജിച്ച്
ഒറ്റിക്കൊടുക്കാൻ.

ഉള്ളിൽ പതുങ്ങിയിരുപ്പു-
ണ്ടൊരു കാഷ്യസ്,
വീഴ്ചകളൊരുക്കാൻ;
രക്തമൂറ്റിക്കുടിച്ച്
കൊത്തിവലിക്കാൻ.

ഉള്ളിലെപ്പോഴും
ഉറങ്ങാതെ കാത്തിരിപ്പു-
ണ്ടൊരു ബ്രൂട്ടസ്,
പകച്ചുപോവുന്ന നേരത്ത്
കുത്തിവീഴ്ത്താൻ.

ഉള്ളിലെങ്ങനെ
മറഞ്ഞിരുന്നാലും
തല പൊക്കുന്നുണ്ടോരോ
മുഖവു,മോരോ അവസരത്തിലും.

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.