അജ്മാന്: മുപ്പതു വര്‍ഷത്തെ മരുവാസം, എഴുത്ത് എന്ന വിഷയത്തില്‍ സെമിനാറും മൂന്നു പതിറ്റാണ്ടിലേറെയായ പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന ലത്തീഫ് മമ്മിയൂരിനൊപ്പം സ്നേഹ സംഗമവും നടന്നു.
അജ്മാന് ഈറ്റ് വെല്‍ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമ സംവിധായകന് പ്രിയനന്ദനന് മുഖ്യാതിഥി ആയിരുന്നു.
തസറാക്.കോം അക്ഷരക്കൂട്ടവുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ചടങ്ങില്‍ ലത്തീഫ് മമ്മിയൂരിന്റെ ശലഭം കുന്നുകയറുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ചു മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഷാര്‍ലി ബഞ്ചമിനും പ്രണയം സമകാലികം എന്ന പുസ്തകത്തെ കുറിച്ചു കഥാകൃത്ത് സലിം അയ്യനേത്തും പഠനം അവതരിപ്പിച്ചു.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയിലും സെമിനാറിലും റോയ് നെല്ലിക്കോട് മോഡറേറ്ററായിരുന്നു. ശിവപ്രസാദ്, ഷാജി ഹനീഫ്, രാജേഷ് ചിത്തിര, രാകേഷ് വെങ്കിലാട്, വെള്ളിയോടന്, വിജു സി. പറവൂര്‍, റഫീഖ് മേമുണ്ട, ബിജിഎന്‍ വര്‍ക്കല, റോജിന്‍ പൈനമൂട്, അനൂപ് കുമ്പനാട്, ഹാരിസ് വാളാട്, അസ്സി, ബിനു തങ്കച്ചി, ഉണ്ണി കുലുക്കല്ലൂര്‍, ജയറാം സ്വാമി എന്നിവര്‍ പ്രസംഗിച്ചു.