ഒരേ വീടിനുള്ളിൽ
ഒരായിരം മതിലുകളുണ്ട്
അദ്യശ്യമാണെങ്കിലും
ആ മതിലുകൾക്ക്
പറയാനേറെ കഥകളുമുണ്ട്
കത്തിയെരിഞ്ഞ് തീർന്ന
ചിതയിലേക്ക് നോക്കി
ഭാഗം വെക്കലുകളേപ്പറ്റി
ഉള്ളിലുള്ള ഒരായിരം
ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങൾ തേടുന്ന
മിഴികളും ദേഹവുമുണ്ട്.
ഒസ്യത്തിന്റെ മഷിപ്പടർപ്പുകളിലൂടെ
മരണം കൊണ്ട്
അടയാളപ്പെടുത്തിയ
അവകാശങ്ങളെ
അളന്നു തൂക്കിയിട്ട
അതിർത്തിക്കല്ലുകളുണ്ട്..
ഒരാളുടെ മരണം കൊണ്ട്
മാത്രം ഇല്ലാതാകുന്ന
ചിലതുണ്ട്..
മതിലുകൾ കെട്ടി
അറുത്തു മാറ്റുന്ന
ആ ബന്ധങ്ങളും
ആ മരണത്തോടൊപ്പം
മരിക്കുകയാണു…!