മരണമെത്തും നേരം

മരണമെത്തും നേരം
നീ എന്നിൽ
നിറഞ്ഞുനിൽക്കണം…

പറയാൻ ബാക്കിവെച്ച
കദനങ്ങളപ്പോഴേക്കും
ഓർത്തെടുക്കണം…

എന്നോടെന്നോ
പറഞ്ഞ, പിന്നീട് മറന്ന
ഇഷ്ടങ്ങളപ്പോഴുള്ളിൽ
നിറഞ്ഞുനിൽക്കണം…

പെയ്തുതീരാൻ
കാത്തുകിടക്കും
മാരിക്കാർപോലെ
കദനങ്ങളുള്ളിൽ
തിമിർത്തുപെയ്യണം…

പിന്നേ, ഉള്ള് നിറഞ്ഞ്
നിനക്ക് ഉപചാരം ചൊല്ലി
പിരിഞ്ഞുപോകണം.

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.