മരണം
പകൽ കിനാവുകൾ
എന്നിൽ നിന്നകന്നു.
നീറും മിഴികൾ
ഓരോ കഥകൾ
പറഞ്ഞു.
നിശബ്ദമായ
അന്തരീക്ഷം
നിറഞ്ഞ മിഴികളാൽ
പുഴയരികിലെ
തോണി പോലെ
ഒരു കയർ പിടിയിൽ
ആടിയുലഞ്ഞു.
ഇരുട്ടിന്റെ മറവിൽ
തണുത്ത കാറ്റിൻ
മൊഴിയാൽ
മരണത്തെ മുഖാമുഖം .
നീറിയ ഹ്യദയത്തിനറകളിൽ
ഭാരം പേറുമ്പോൾ
ഒരു മഴവില്ലായ് തീരാൻ
ഇനി അവളില്ല.