പടിപ്പുര കടന്ന് ലാടവൈദ്യൻ മുറ്റത്ത് പ്രവേശിച്ചപ്പോൾ മഹേശ്വരിയമ്മ എരുത്തിലിൽ ഉണ്ടായിരുന്നു. ലക്ഷ്മിയുടെയും നീലിയുടെയും മുലകളിൽ നാണിയമ്മ മൃദുവായി, ചിലപ്പോൾ ചെറിയൊരു മർദ്ദം ചെലുത്തി കറക്കുന്നതോടെയാണ് മഹേശ്വരിയമ്മയുടെ വിഭാതചര്യകൾ തുടങ്ങുന്നത്.
നോക്കെത്താത്ത വയലേലകളിലെ പൊന്നാര്യൻ കതിരുകൾ രണ്ടാഴ്ച കൊണ്ട് കൊയ്തു കിഴിയും. കൊയ്ത്ത് കഴിഞ്ഞാൽ പാടത്തെ ചെറു ജീവികളെ പക്ഷികൾ ആഹാരമാക്കും. ദുർബലർക്ക് അതിജീവനം അസാദ്ധ്യമാകും പലപ്പോഴും. കാളവണ്ടിയിലും തലച്ചുമടുമായി കറ്റകൾ മഹേശ്വരിയമ്മയുടെ പറമ്പിൽ കെട്ടിയുണ്ടാക്കിയ മെതിപ്പുരയിൽ എത്തിക്കും. മഴ പെയ്ത് തെന്നുന്ന വരമ്പിലൂടെ തലച്ചുമടായി കൊണ്ടുവരുന്ന കറ്റകൾ അപ്പോൾത്തന്നെ മെതിച്ച് കിട്ടുന്ന പതം വാങ്ങി കൂരകളിലേക്ക് തൊഴിലാളികൾ മടങ്ങും.
വിറക് കാണില്ല. കരീലയിട്ട് അടുപ്പു കത്തിച്ച് പരന്ന ചരുവത്തിൽ നെല്ല് ഉണക്കി ഉലക്ക കൊണ്ട് ഉരളിൽ കുത്തിയെടുത്ത് വേവിക്കുമ്പോഴേക്കും കുട്ടികൾ ഉറങ്ങിയിരിക്കും.
“ഇന്ന് രാത്രി കഞ്ഞി വെക്കാനുള്ള പതത്തിനായി ആരും കറ്റ മെതിക്കേണ്ട. അരി ഇവിടെ നിന്നും തരും ” മഹേശ്വരിയമ്മ എല്ലാവരോടുമായി പറഞ്ഞു.
ആര്യങ്കാവ് ചുരം കയറിവന്ന നാടോടി ലാടവൈദ്യന്മാരും, മാന്നാറിൽ നിന്ന് താറാവു കൃഷിക്കാരും കൊയ്ത്തു കഴിഞ്ഞാൽ എത്തും. താറാവിനെ ഇറക്കാൻ അനുമതി നൽകിയതിന് പ്രതിഫലമായി മുട്ടകൾ കൊടുക്കും. ലാടൻ കഷായവും എണ്ണയും.
“ഇഷ്ടമുള്ളിടത്ത് കുടിൽകട്ടിക്കോ ” മഹേശ്വരിയമ്മ ലാട വൈദ്യന് അനുവാദം നൽകി.
എൻ്റെ നടുവേദന മാറിയില്ല ലാടാ, ഇക്കുറിയെങ്കിലും മാറ്റാൻ പറ്റുമോ?
“മയിലെണ്ണ വേണം. ഇങ്കൾക്ക് പെൺമയിൽ തന്നെ വേണം. കിട്ടണില്ല. പാക്കലാം “
ഭക്ഷണത്തിനായി പലപ്പോഴും വരാറുള്ള പെൺമയിൽ കമ്പിളിനാരകത്തിലിരുന്ന് ലാടവൈദ്യൻ പറയുന്നത് സങ്കടമടക്കി കേട്ടു. അവൾക്ക് മഹേശ്വരിയമ്മ അന്നദാതാവാണ്.
ലാടൻ വയലോരത്ത് കുടിൽ കെട്ടി. ചെറിയ ചാക്കുകളിൽ എന്തൊക്കയോ കാട്ടുകിഴങ്ങുകളും വേരുകളും. ഒരു മൂലയ്ക്ക് കെട്ടിവെച്ച പച്ചിലകളും കുറെ എണ്ണക്കുപ്പികളും കുടിലിനു മുമ്പിൽ നിരഞ്ഞി. കരിമന്തി ലേഹ്യവും ഉടുമ്പ് രസായനവും അജമാംസ രസായനവും ആണ് വില്പന. മയിലെണ്ണ വിൽപ്പന ഒഴിവാക്കി.
മാധവൻ പടിപ്പുര കടന്ന് വന്നപ്പോളാണ് മയിലെണ്ണയുമായി ലാടനും എത്തിയത്. മാധവനെ അടുത്തു വിളിച്ച് മഹേശ്വരിയമ്മ പറഞ്ഞു, “നീ വന്നത് കാര്യമായി, മയിലെണ്ണ ഒന്ന് തേച്ചു താ. ഏഴ് ദിവസം തുടർച്ചയായി തേക്കണം “.
മാധവൻ്റെ പത്താംക്ലാസ്സിലെ കണക്ക് ടീച്ചറായിരുന്നു മഹേശ്വരിയമ്മ, ടീച്ചർ ഈ വർഷം വിരമിക്കും.
ടീച്ചറുടെ കൂടെ സ്കൂളിൽ പോകുന്നത് വലിയ അഭിമാനമായിരുന്നു. അതിസുന്ദരിയായ ടീച്ചറെ കണ്ടാൽ ഉടനെ ലോഹ്യം പറയാനായി ആൾക്കാർ അടുത്തു കൂടം. എന്നും സ്കൂളിലെത്താൻ വൈകും. ശിരസ്താർ ആയിരുന്ന ഭർത്താവ് കൃഷ്ണമേനോൻ മരിച്ചതിൽ പിന്നെ വെളുത്ത സാരി മാത്രമെ ടീച്ചർ ധരിക്കു.
അവർക്ക് മക്കളില്ലായിരുന്നു.
സ്കൂൾ തുറക്കുമ്പോൾ പല കുട്ടികൾക്കും പുസ്തകവും പുതുവസ്ത്രങ്ങളും ടീച്ചർ വാങ്ങി കൊടുക്കും.
അകത്തളത്തിലെ അറയുടെ ഭിത്തിയിൽ കൈകൾ താങ്ങി, തോർത്തുടുത്ത് മയിലെണ്ണ പുരട്ടാനായി മഹേശ്വരിയമ്മ നിന്നു. അരയുടെ ഭാഗത്ത് എണ്ണ പുരട്ടി തടവ് നിർത്തി മാധവൻ.
“എന്താ മാധവാ നിർത്തിയത് ? “
ഈ തോർത്ത് ?
ഒ! അതങ്ങ് മാറ്റ്.
മാധവൻ മയിലെണ്ണ നന്നായി അവരുടെ നടുവിലും വിസ്താരമാർന്ന പൃഷ്ടഭാഗത്തും തേച്ചു പിടിപ്പിച്ചു.
“വയറിലും താഴോട്ടും തേക്ക്. “
രോമാവൃതമായ ഭാഗങ്ങൾ ഒക്കെ കടന്ന് കാൽപ്പാദങ്ങളിൽ എത്തിയപ്പോൾ “മതി” എന്ന് മഹേശ്വരിയമ്മ.
എണ്ണ പുരട്ടലിൻ്റെ അവസാന ദിവസം മഹേശ്വരിയമ്മ മാധവൻ്റെ ശരീരമാസകലം വാത്സല്യത്തോടെ മയിലെണ്ണ പുരട്ടി തടവി.
ടീച്ചറുടെ ഹസ്ത ലാളനത്തിൻ്റെ സ്നേഹപ്രവാഹം മാധവനിൽ നിന്നും ബഹിർഗ്ഗമിച്ചപ്പോൾ അവൻ ഞെട്ടി വിറച്ചു.
അവർ മാധവൻ്റെ നെറുകയിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു, “മാധവൻ പൊയ്ക്കോളൂ, ആരോടും പറയേണ്ട “
കൊടിയ പാപ ഭാരം ഹൃദയത്തിലേറി മാധവൻ വീട്ടിലേക്ക് നടന്നു. ബലികാക്കയും കുയിലും പച്ച പനന്തത്തയും രാത്രിയിൽ മാത്രം രാഗങ്ങൾ പാടുന്ന ജീവികളും മാധവനെ സ്വാന്തനപ്പെടുത്തി പറഞ്ഞു, ” സാരമില്ല, സാരമില്ല അതൊന്നും പാപമല്ല. “
മാധവൻ തീവണ്ടി കയറുമ്പോൾ ലക്ഷ്യം ഇല്ലായിരുന്നു. എന്തിന് യാത്ര പുറപ്പെട്ടു എന്നത് മാത്രം അറിയാം. താൻ നിനക്കാത്തതാണ് എങ്കിലും ഒരിക്കലും മാപ്പ് കിട്ടാത്ത പാപം ചെയ്തു.
അതിൻ്റെ തീവ്രമായ വ്യഥയിൽ അനേകം നാടുകളും നഗരങ്ങളും ആശ്രമങ്ങളും പിന്നിട്ടു ചെന്നുപെട്ടത് ഗോവിന്ദ ഗുരു വിൻ്റെ പർണ്ണശാലയിൽ. നെരിപ്പോടിൽ നീറി ചാമ്പലാകുന്ന പോലെ ജലപാനം പോലും നിഷേധിച്ച്, ഉന്മാദം ബോധമണ്ഡലത്തെ ഉഴുതുമറിച്ച നിമിഷങ്ങളെ ശപിച്ച് മഹേശ്വരിയമ്മ ഹൃദയം സ്തംഭിച്ച് ഇഹലോകത്തിൽ നിന്നും മുക്തി തേടി. മാധവൻ തീവണ്ടി കയറി ആറാംപക്കം.
ഗുരുവിന്റെ ആദ്ധ്യാത്മിക ശിക്ഷണത്തിൽ യോഗം, വേദാന്തം, ആയുര്‍വേദം ഉപനിഷത്തുകൾ തുടങ്ങി സകല ശാസ്ത്രങ്ങളും പഠനവിഷയമായി. ചില പരിതഃസ്ഥിതികളില്‍ ഇന്നതു ധര്‍മ്മം ഇന്നത് അധര്‍മ്മം എന്നു നിശ്ചിയിക്കുക മഹാത്മാക്കളായ ഋഷികൾക്കും എളുതല്ല. ഒരു ആത്യന്തികഘട്ടം വരുമ്പോള്‍ ധര്‍മ്മാധര്‍മ്മ ചിന്തയില്‍ കാലം കളയാതെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞ് മനസ്സിനെ മനനം ചെയ്യണം. ഗുരുജി ഉപദ്ദേശിച്ചു.
‘പൂർണ്ണസ്യ പൂർണ്ണമാദയ
പൂർണ്ണമേവാവശിഷ്യതേ’
അളകനന്ദ ശാന്തമായി ഒഴികിയപ്പോൾ നിലാവ് അവളുടെ ശോഭ പൂരിതമാക്കി. കരുണയോടെ പ്രവഹിച്ച പുണ്യവാഹിനിയിലൂടെ മഹേശ്വരിയമ്മ കടന്നുവന്ന് മാധവാനന്ദയെ ആശ്ലേഷിച്ചു
“എൻ്റെ മകനെ, മാധവാ പൊന്നുമോൻ ടീച്ചറോട് ക്ഷമിക്കണം “
മാധവാനന്ദ ഞെട്ടിയുണർന്നു
മഹേശ്വരിയമ്മ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തിരിച്ചറിവിലെത്താൻ സംവത്സരങ്ങൾ വേണ്ടി വന്നു. ആശ്രമം വിടുവാനുള്ള തീരുമാനം കൈക്കൊണ്ടു.
“പോകു മകനെ, പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഇശാവാസ്യമാണ്. കണ്ടെത്തൂ നന്മയുടെ നിറവ് ” ഗുരുജി മാധവാനന്ദയെ യാത്രയാക്കി.
പഞ്ച മഹാനദികളും വേദാന്ത വനങ്ങളും കർഷകരുടെ ഭൂമിയിലെ വരപ്രസാദങ്ങളും കടന്ന് മാധവാനന്ദ പടിപ്പുരയുടെ മുമ്പിൽ എത്തി, നീണ്ട അമ്പത് സംവത്സരങ്ങൾക്ക് ശേഷം.
അവിടെ മഹേശ്വരിയമ്മ ആറടി മണ്ണിൽ ഉറങ്ങുന്ന, സ്മൃതികൾ സംസ്കരിച്ച സ്ഥലം കാടുകൾ കയറി പ്രവേശനം നിഷേധിച്ചു.
“മാധവ, മാധവ കമ്പിളി നാരകത്തിൽ വന്നിരിക്കാറുണ്ടായിരുന്ന പെൺമയിൽ രാവിലെ എൻ കുടിലിനു മുമ്പിൽ വന്ന് കുറെ നേരം നൃത്തം ചവിട്ടി കുഴഞ്ഞുവീണ് ചത്തു. മഹേശ്വരിയമ്മക്ക് മയിലെണ്ണ കാച്ചിക്കൊടുത്തത് അങ്ങനെയാണ്. മോൻ ആരോടും പറയരുത്. ” ലാടൻ അന്ന് പറഞ്ഞു.
പടിപ്പുരയിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ച് മാധവൻ യാത്രയായി.