മൂത്ത രാത്രിയിലും
സൂര്യനുദിക്കുന്നുണ്ട്
ചിലർക്ക്
കണ്ണിൽ തത്തികളിക്കും
നീർതുള്ളികൾ
കടലിനെ പുണർന്നപ്പോലെ
ചെറുതോടുകൾ
വെറുതെ കരയുന്ന
ചാറ്റൽ മഴ
പിന്നിൽ നിന്നാരോ
മാടിവിളിക്കുന്നുവോ
കണ്ണെടെക്കാതെ
കാണാക്കയങ്ങളിൽ
നോക്കിയിരിക്കും
അങ്ങനെ നെടുവീർപ്പിടും
കണ്ണ് കഴയ്ക്കും
നോക്കിയിരുപ്പുകളിൽ
ഓർമ്മകൾ
പഴുത്തഇലപോലെ
കൊഴിഞ്ഞു വീഴും
ചിതലരിക്കുന്ന
കറുത്ത അടയാളങ്ങളിൽ
ഓർമ്മകൾ
ഉറുമ്പരിക്കുന്നപോലെ
അരിച്ചരിച്ചങ്ങിനെ
കയറിയിറങ്ങും
നമ്മളെ പിൻതുടരുന്ന
നിശ്വാസങ്ങൾ
നമ്മളെ ഓർക്കും
എന്നാശ്വാസിച്ചങ്ങിനെ..
അങ്ങിനെ