മടങ്ങിപ്പോയ ഗാന്ധിജി

ഒരിക്കൽ ഗാന്ധിജി മാവേലിയെപ്പോലെ
നാടുകാണാൻ വന്നു.
കാക്ക തൂറിയ തന്റെ
പ്രതിമകൾ കണ്ടു.
നോട്ടുകളിൽ ചിരിക്കുന്ന
തന്റെ ഛായാചിത്രം കണ്ടു.

ആരും തന്നെ തിരിച്ചറിയുന്നില്ല
എന്ന് കണ്ടപ്പോൾ
എതിരേ വന്നയാളിനോട്
അദ്ദേഹം തിരക്കി
അറിയുമോ എന്നെ ?
മനസ്സിലായി പ്രഛന്ന വേഷം
നന്നായിരിക്കുന്നു
എന്താ പേര് ?
അദ്ദേഹം മൊഴിഞ്ഞു
കരം ചന്ദ് ഗാന്ധി
ഒ.കെ ഗ്ലാഡ്‌ ടു മീറ്റ് യൂ
അപരൻ നടന്നു നീങ്ങി
ഗാന്ധിജയന്തിക്ക് പോരേ
ഈ കോപ്രായങ്ങൾ?
അപരൻ പുലമ്പുന്നുണ്ടായിരുന്നു.
തന്റെ സ്വത്വം കോപ്രായ-
പ്പുരകളിൽ കുടുങ്ങുന്നത്
ഞെട്ടലോടെ ശ്രവിച്ച വൃദ്ധൻ
ഒരിക്കലും വരാത്ത വണ്ണം
തിരിച്ച് പോയി.

തിരുവനന്തപുരം സ്വദേശി. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്. ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്നു