ഫലസ്തീനിലെ മഴത്തുള്ളി

ഞാൻ എത്ര തിരഞ്ഞു
ഒന്ന് മണ്ണിലൊരശ്മി തൊടാൻ
ഇഷ്ടികളിൽ തലയടിച്ച്
ഞാൻ മടുത്തു
എൻ കൂടെപ്പിറപ്പുകൾ
കറുപുക കൊണ്ട് നിറഞ്ഞത്
കണ്ടപ്പോൾ ഞാൻ ഭയന്നു.
പിന്നെയല്ലേ
ഞാൻ എൻ്റെ
ദേഹത്തിൽ നോക്കിയത്
പെട്ടെന്ന് ഞാൻ പത്രം
ഒന്ന് എടുത്ത് വായിച്ചു
“മീസാൻ കല്ല്
വെക്കാൻ സ്ഥലമില്ല”
പിന്നെയല്ലേ
ഞാൻ മനസ്സിലാക്കിയത്,
ലോകം അവസാനിക്കുകയാണെന്ന്…

കണ്ണൂർ ഏച്ചൂർ സ്വദേശി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ സെക്കൻഡറി നാലാം വർഷ വിദ്യാർഥിയാണ്.