പ്രാണനേ നിനക്കായ്…

നിന്നെ നഷ്ടമായപ്പോൾ
എനിക്കാശ്വാസമായി…..

ഇനി എനിക്ക്
നിരന്തരം സൃഷ്ടാവിനോട് സംവദിക്കേണ്ട,
എത്ര ചോദിച്ചാലും
നീ എനിക്ക് സ്വന്തമാവില്ല!!
ഇനി എനിക്ക്
നിറക്കിനാക്കൾക്ക് കൂട് കൂട്ടേണ്ട.

നിനക്കായ് കണ്ട കിനാക്കളൊക്കെയും
വെറും പാഴ്സ്വപ്നങ്ങളായ് പരിണമിച്ചു!!
ഇനി എനിക്ക്
രാത്രിയിൽ ഉറക്കമണച്ചിരിക്കേണ്ട,
എനിക്കായ് കാത്തിരുന്നവന്റെ
ഫോൺകോളുകളെന്നെത്തേടിയെത്തില്ല!!

ഇനി എനിക്ക്
പേടിയില്ലാതെ ഡാറ്റ ഓൺ ചെയ്യാം,
ഇടവിട്ട മിസ്ഡ്കോളുകൾ എന്നെ അസ്വസ്ഥയാക്കില്ല!!

ഇനി എനിക്ക്
സുഖമായി നിദ്രയെ പ്രാപിക്കാം.,
പ്രാണനോടൊത്തുള്ള സൗന്ദര്യപ്പിണക്കങ്ങൾ
എന്റെ ഉറക്കം കെടുത്തില്ല!!

ഇനി എനിക്ക്
ധൈര്യമായി പട്ടിണി കിടക്കാം,
ആരും അന്വേഷിച്ച് ഉപദേശിക്കില്ല!!

എങ്കിലും
പ്രാണനേ നീ പകർന്ന സ്നേഹം
എന്നിൽ പ്രകാശമായ് പ്രോജ്ജ്വലിക്കുന്നുണ്ട്,
ഒരിക്കലും ഉരുകിത്തീരാത്തമെഴുകുതിരിയായി
അതവിടെ പ്രകാശിക്കട്ടെ……!!

മലപ്പുറം ജില്ലയിലെ ഉപ്പട സ്വദേശിനി. ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.