പ്രണയം തലയ്ക്ക് പിടിച്ചവരെ കുറിച്ചുള്ള ഓർമ്മ

പ്രണയികാൻ ഒരു കാമുകി തന്നെ വേണമെന്നില്ല
പ്രണയം തലയ്ക്കുപിടിച്ചയൊരുത്തിയെ കണ്ടാലും മതി

പ്രണയലഹരി പൂക്കുന്ന ഒരു നോട്ടം
തേനൂറുന്ന ഒരു വാക്ക്
കാച്ചെണ്ണ മണക്കുന്ന മുടിയഴക്
എപ്പോഴുമുള്ള ഒരു മൂളിപാട്ട്
ഏറെ സമയം ചാറ്റിങ്ങിലൂടെ
പ്രണയഇമോജികളയക്കുന്നവളുടെ
മിന്നി മറയുന്ന ഭാവഭേദങ്ങൾ

അല്ലെങ്കിൽ
ഇളം ചൂടുള്ള കൈവിരൽ സ്പര്ശത്തിന്റെ നനുത്ത ഓർമ്മ
അതുമല്ലെങ്കിൽ
പ്രണയം ഒന്നുകൂടി ഗാഢമായി അനുഭവിക്കാൻ
കാമുകന്റെ വരവു കാത്ത് നിൽക്കുന്നവളുടെ ചങ്കിടിപ്പ്
അവനു മാത്രം കാത്തുവച്ച ചുടുചുംബനത്തിന്റെ നിശ്വാസം

ഇത്രയൊക്കെയായാലും മതി
പ്രണയികാൻ ഒരു കാമുകി വേണമെന്നില്ല
പ്രണയം തലയ്ക്കുപിടിച്ചഒരുവളെ കണ്ട ഓർമ്മയായാലും മതി

തൃശൂർ ജില്ലയിെല നെല്ലുവായ് സ്വദേശി. മുംബൈയിലെ കല്യാണിൽ സ്ഥിരതാമസം. കഥ, കവിത, പത്രപ്രവർത്തനം സിനിമ ആർട്ട് പ്രേമാട്ടർ (Paintings), മലയാളം മിഷൻ അധ്യാപകൻ.