പൊതു ഇടം

കമല, വീണ, ജാൻസി, ആമിന
എല്ലാവരും ഇറങ്ങി.

വനിതാ ദിനം, സ്ത്രീ സ്വാതന്ത്ര്യം,
സമത്വം…

വാചാലരായി കൈയ്യടി നേടി
അനുമോദിച്ചു.

രാത്രിയിലും
പൊതുഇടങ്ങളിൽ
അവർ ഉയർത്തിപ്പിടിച്ചു
ഒരുമിച്ചു നടന്നു.. ഇരുന്നു.

എല്ലായിടവും സ്വാതന്ത്ര്യം വേണം
ഇരുട്ടിന്റെ മറവിലേക്ക്
അവർ നീങ്ങി.

അടുത്ത ദിവസം വന്നു

പൊതുഇടങ്ങളിൽ
പുരുഷസമൂഹം മാത്രം

ഇരുട്ടിലേക്ക്
അവൾ നടന്നു വന്നു.
ഈ രാത്രി ഇവളിത് എങ്ങോട്ടാണ്?

ഇന്നലെ
കൈയ്യടിച്ച സമൂഹം
ഇന്ന് അവളെ നോക്കി പരിഹസിച്ചു.

ദിനത്തിൽ മാത്രം
ഒതുങ്ങിയില്ലെ ആ ദിനവും..!!?

മലപ്പുറം, അഴിഞ്ഞിലം സ്വദേശിനി. ഫാറൂഖ് ട്രെയിനിങ് കോളേജിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനി ആണ്