പുഴ വളരുകയാണ്
ആകാശത്തോളം
മരങ്ങളെ
ക്രൂരമായ രതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് …
കാറ്റു നൽകുന്ന
കാട്ടുചുംബനങ്ങളിൽ
കുഴയുമ്പോഴൊക്കെ,
മരങ്ങൾ പുഴയെ
അതിതീവ്രമായി ആഗ്രഹിച്ചിരുന്നു.
വേരുകളിലൂടെ
ഊർന്നിറങ്ങുന്ന പ്രണയത്തെ
ഓളങ്ങളും
ആർദ്രമായ് ആലിംഗനം ചെയ്തിരുന്നു.
ആകാശം തുറന്ന്
മഴയടർന്നു വീഴവെ…
പുഴ കുളിരണിഞ്ഞ് വളരാൻ തുടങ്ങവെ,
സ്ഥലകാലമെന്നൊന്നില്ലാതെ
പുഴയിങ്ങനെ,
സദാചാരത്തിന്റെ
വേരുകൾ
ഭേദിക്കുമെന്നാരറിഞ്ഞു …!!!