പ്രകൃതിയിൽ പക്ഷികൾ കളാകളാരവ
ശബ്ദമുയർത്തിയപ്പോൾ ഞാൻ കരുതി
അവർ വഴക്കടിക്കുകയാണെന്ന്.
ചിത്രശലഭങ്ങൾ നിറയെ
പൂന്തോട്ടത്തിൽ വട്ടമിട്ടു പറക്കുമ്പോൾ
അവർ കളിക്കുകയാണെന്നു തോന്നി.
മൗനത്തെ പിഴുതെടുത്തു കൊണ്ട്
വണ്ട് എന്നെ തട്ടിയുണർത്തിയപ്പോൾ
നീയെൻ്റെയടുത്തുണ്ടെന്നു തോന്നി.
സ്നേഹത്തോടെ വന്ന് കാറ്റ്
ഇലകളോടും, ലതകളോടും, പൂക്കളോടും
കുസൃതി പറയുകയാണെന്ന് തോന്നി.
കാറ്റേറ്റ് പ്രകൃതിജാലകങ്ങൾ
കൊഞ്ചി ചിരിക്കുന്നതായി തോന്നി.
എങ്കിലും, ആ പുഞ്ചിരിയിലും
വേദനയുണ്ടെന്ന് എൻ്റെ മനസ്സ് ഓർമ്മപ്പെടുത്തുന്നു.
ഏകാന്തത സത്യമാണോ?, അല്ലയോ?
ഇതിനെല്ലാം പുറമേയുള്ള
‘ശൂന്യത ‘ യഥാർത്ഥത്തിൽ സത്യമാണോ?
ഉറങ്ങുമ്പോഴും, സ്വപ്നത്തിലും, നീയെന്നിലുണ്ട്,
മറ്റുള്ളവരുടെ നിഷേധാത്മകമായ
കാഴ്ചപ്പാടിന് ഇനി എന്താണ് അർത്ഥം……..
മൗനങ്ങൾ എന്നെ മുറിപ്പെടുത്തുന്നു,
സ്വപ്ന ദർശനം ഒത്തിരി വേദനിപ്പിക്കുന്നു
എങ്കിലും ഞാൻ സമ്മതിക്കുന്നു,
ഇനിയുമെത്രയോ നാൾ കാത്തുകാത്തിരിക്കാമെൻ
കനത്ത മൗനത്താൽ ഉടഞ്ഞുപോയ
നിൻ്റെ പിൻവിളിക്കായി
ഏകാന്തതാ തീരത്തിരിക്കട്ടെ
ചുവന്നസന്ധ്യയെ പുണർന്നു കൊണ്ട്…