പരസ്പരം

സ്നേഹതെളിനീരിനാല്‍
ഉര്‍വ്വരമാക്കപ്പെടുന്ന മനസ്സ്
പൂത്തുവിടര്‍ന്നുകൊണ്ടിരിക്കും.
മോഹങ്ങളെയും സ്വപ്നങ്ങളെയും
അത് തഴുകിയുണര്‍ത്തും.

കണ്ണുകളിലേക്ക് നോക്കുമ്പോള്‍
കാണുന്നത് തന്നെത്തന്നെയാവും.
പരസ്പരം നോക്കാതെ തന്നെ
അവര്‍ കണ്ടുകൊണ്ടേയിരിക്കും.
അപരിചിതമായ ലോകത്തെയത്
സുപരിചിതമാക്കും.
മനസ്സുകളെയത് വിവസ്ത്രമാക്കും.
പരസ്പരം ആശ്ലേഷിച്ചാശ്വസിപ്പിക്കും.

ഒറ്റയായി ഇരുന്ന ഓർമ്മകൾ
നിഴലുകളെ മറികടന്ന്
ഒരുമിച്ച് നടക്കും.
പിന്നെ, നിന്നിലേക്ക് എന്നെയും
എന്നിലേക്ക് നിന്നെയും
ചേര്‍ത്തുവെക്കും.

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.