നീ…

നീ..
കലഹമാണ്,
കടലോളം കലഹം.
ചവർപ്പാണ്,
മരുന്നോളം.
മൂർച്ചയാണ്,
ശുശ്രൂത സൂചിയോളം.
പൊള്ളലാണ്,
പകൽ വെയിലോളം.
വേനലാണ്,
തളച്ചിട്ട തണലോളം…
നീറ്റലാണ്,
നഖക്ഷത ചിത്രോത്തരം.
ഭാരമാണ്,
പാഥേയ ഭാണ്ഡത്തോളം.
ഉരുക്കലാണ്,
ചേർക്കും ശർക്കരയോളം.
പുകച്ചിലാണ്,
ഉരി വറ്റിക്കുന്നിടം,
ഉല ആർക്കുന്നിടം..
മടുപ്പാണ്,
ഉള്ളുടയ്ക്കും പാട്ടോളം.
നന്മയാണ്,
അമ്മയോളം..
പെണ്ണേ..
നീ കത്തുക
പൊള്ളട്ടെയീ
പന്തത്താൽ
ഞാൻ.

എറണാകുളം പഴന്തോട്ടം സ്വദേശി. ഹയർ സെക്കൻഡറി ഭൗതിക ശാസ്ത്ര അധ്യാപകൻ .