കടലിന്റെ ഉള്ളുരുക്കങ്ങളിലേയ്ക്ക്
വലിച്ചെറിയപ്പെട്ട
അറുത്തെടുത്ത നാവുകൾ
വാർദ്ധക്യം ബാധിച്ചവയായിരുന്നു….!
അലമുറയിടുന്ന
ഇരുണ്ട ഗർത്തങ്ങൾക്കിടയിൽ
അടിയൊഴുക്കുകളുടെ
പച്ചത്തുരുത്തുകളവതരിക്കുമ്പോൾ,
ജന്മങ്ങളുടെ പറുദീസയ്ക്കുള്ളിൽ
തിളച്ചുമദിക്കുന്ന
ചെറുമീൻകുഞ്ഞുങ്ങൾ
വിളറിപിടിക്കുമ്പോൾ,
പിഞ്ഞിയ ചൂണ്ടക്കൊളുത്തിൽ
ഇരയുടെ തുമ്പത്ത് നീരാളിക്കൈകൾ
വാസമുറപ്പിക്കുമ്പോൾ,
ഉൾക്കടലിൽ പുളയ്ക്കുന്ന
പവിഴപ്പുറ്റുകളിലെ വർണ്ണവിന്യാസം
കൺമറയാക്കുമ്പോൾ,
കരിനീലച്ചാഴങ്ങളിലകപ്പെട്ട
വിഷംതീണ്ടിയനാവുകൾ
യൗവ്വനയുക്തമാകുന്നു.