നല്ലകവി അവാർഡ് പി വി സൂര്യഗായത്രിയ്ക്ക് സമ്മാനിച്ചു

കവി ശ്രീകുമാർ കരിയാട് ഏർപ്പെടുത്തിയ 2024 ലെ നല്ലകവി അവാർഡ് പി വി സൂര്യഗായത്രിയ്ക്ക് സമ്മാനിച്ചു. ‘മേരിഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്’ എന്ന കവിതാസാമാഹാരത്തിലൂടെയാണ് കവയത്രി അവാർഡിന് അർഹയായത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂരിലെ ഇരിട്ടി മുഴക്കുന്നിലുള്ള കവിയുടെ വീട്ടിൽ വെച്ചാണ് പുരസ്‌കാരദാനച്ചടങ്ങുകൾ നടന്നത്.