
നിന്റെ ചിരിക്ക്
ചോരച്ചുവ
ക്ലാവ് മണം
നോട്ടത്തിന് കുടിലമോഹത്തിന്റെ
വഴു വഴുപ്പ്
ശവഘോഷയാത്രയുടെ
ചുടു ഗന്ധം
നടന്നുനീങ്ങുമ്പോൾ
ചുള്ളിക്കമ്പുകൾ
ഞെരിഞ്ഞമരുന്ന
എല്ലിൻ കൂട്ടങ്ങളുടെ
കൂട്ടനിലവിളി
വായിലൂടെ
പ്രസവിക്കുന്ന
വാക്കിൻ കുഞ്ഞുങ്ങൾക്ക്
കണ്ണിൽ ഇരുട്ട്നിറയ്ക്കും
വിഷനീലിമ
സ്വപ്നങ്ങൾ പൊങ്ങുത്തടികൾ
അപ്പൂപ്പൻതാടികൾ
അനാഥശവങ്ങൾ
പിഴച്ച്ഗർഭം
പേറുന്നവരുടെ
നിരാലംബ
വാക്ശരം
വഴിമുട്ടിയ
പാമ്പിന്റെ
അളമുട്ടിയ
ശൂരത









