തലച്ചോറിലെ ലിംഗം

എന്റെ വസ്തുവിൽ
കൊടി നാട്ടിയവനെ ഞാൻ കൊന്നു,
എന്റെ നിലത്ത്
ഉഴുതവനെ ഞാൻ ചേറു പുതപ്പിച്ചു,
എന്റെ വസ്തു ഞാൻ ഉഴുതു…
കള നിറഞ്ഞപ്പോൾ വെട്ടി നിരത്തി.

ലോകം കാണട്ടെ എന്റെ ധീരത
ലിംഗവാഹകൻ ഞാൻ ദൈവമാകട്ടെ….

എന്റെ ശരീരം അമർന്നവൾ….
അവളെന്റെ സ്വത്ത്…..
എന്റെ ലിംഗത്തെ കടത്തിയ
വെറും തുളയവൾ… അവൾ….വെറും തുള…

എന്റെ ബീജത്തെ വഹിക്കേണ്ടവൾ
എന്റെ വേർപ്പാൽ മാത്രം കുതിരെണ്ടവൾ
എന്റെ വംശത്തെ പേറേണ്ടവൾ….
മറ്റൊരുവനെ പ്രാപിച്ചാൽ….

പാട്ടനിലം പോൽ എഴുതികളയാനാവില്ല
ഞാൻ ലിംഗം തലയിൽ പേറുന്നവൻ…
ഞാൻ ധീരൻ….. ഞാൻ ‘പുരു’ഷനെന്റെ
വസ്തുവിന്റെ സംരക്ഷകൻ….

*ദുരഭിമാന കൊലകളുടെ സത്ത.

തിരുവനന്തപുരം സ്വദേശിയാണ്, ഇപ്പോൾ താമസം ഗുജറാത്തിലെ ബറോഡയിൽ. ഫുഡ്‌ കോര്പറേഷൻ ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോളർ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളിലും മറ്റും കവിതകൾ എഴുതാറുണ്ട്.