മാറ്റങ്ങൾക്കന്ത്യം
ശരിയായിമാറിയ
തെറ്റുകൾ
ചിരിയുടുപ്പുകൾ
തുന്നുന്നു.
വസന്തമെത്തുന്നു.
ചാരം മണക്കുന്ന
മലർവാടികൾ.
ദാഹം നുരയ്ക്കുന്ന
പകലിരവുകൾ.
വസന്തം വസന്തമെന്ന്
ഒച്ചയെടുത്തു മടുത്ത
പൂങ്കിളികൾ
ഇരുണ്ട പൂക്കളുടെ
ഇതളുകൾ തേടുന്നു.
ശിശിരമെത്തുന്നു…
കണ്ണുകളിൽ പ്രണയം
പൂത്തു നിൽക്കുമ്പോൾ..
‘ഞാൻ’ എന്നെഴുതുന്നു.
‘നീ’ എന്നാകുന്നു.