ചിലരുണ്ടു ജീവിതത്തിൽ
ചിതറി തെറിക്കുന്ന ചിന്തകളെ
മനസ്സാകുന്ന ചില്ലുപാത്രത്തിലടച്ച്
നിറമേഴും നൽകി സൂക്ഷിക്കുന്നവർ.
ഓരോ രാവിലും കണ്ണീരുപ്പു
പടർന്ന തലയിണയിൽ
മുഖമമർത്തി സങ്കടങ്ങളെ
ഒഴുക്കി കളയുന്നവർ.
അപ്രതിക്ഷിതമായി വന്നെത്തിയ
പനിച്ചൂടിനെ സന്തോഷത്തോടെ
സ്വീകരിച്ചു പകൽക്കിനാവിൽ
മനസ്സിനെ പിറകോട്ടു നടത്തിയവർ.
മൗനത്തിലുറഞ്ഞു പോയതെങ്കിലും
നഷ്ടമാക്കിടാൻ ആഗ്രഹിക്കാത്ത
ഇഷ്ടത്തെ ചേർത്തുപിടിച്ചു
സ്വപ്നങ്ങൾ കാണുന്നവർ.
മറ്റൊരാൾക്കും മനസ്സിലാക്കാൻ
ആയില്ലയെങ്കിലും സ്നേഹം
എന്ന വാക്കിനു അർത്ഥം
നൽകുന്നതിവരാവും?.