
ഞാൻ വരയ്ക്കാത്ത ചിത്രം
നീ മറന്നു വച്ച് പോയ
സ്വപ്നങ്ങളിൽ
തട്ടി തടഞ്ഞു വീഴുന്നുണ്ട്
വെളിച്ചത്തിന്റെ സുലഭതയിൽ
നീ കോരികുടിക്കാൻ
കൊതിച്ച ദാഹനീരുറവയിൽ
ശരണംപ്രാപിച്ച
കണ്ണീർകിനാക്കൾ
ഇനിയുമെത്താത്ത കാറ്റിനെ
കുറ്റംപറയുന്നുണ്ട്
അഹം ചൂടിനെ തണുപ്പിക്കാൻ വിശറിയോട്
മോഹങ്ങൾക്ക് കാവലാകാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
എരിയുന്ന തീക്കാറ്റി ന്റെ
വേഗമുനയിൽകയറി
സുരക്ഷിതയാത്ര ചെയ്യാൻ കൊതിക്കുന്ന
ഇന്നിന്റെ വിലാപങ്ങൾ
മുഴുമിപ്പിച്ചചിത്രത്തിന്റെ
വിശപ്പകറ്റാൻ
വായയെ തിരക്കി
കിതക്കുന്ന ചിത്രകാരൻ
കാണാത്ത കാഴ്ചയിൽ
സ്വപ്നങ്ങളെ ചേർത്തെഴുതാൻ
ഇനിയും പിറക്കാത്തമക്കളെ
സ്വപ്നം കാണുന്നുണ്ട്
