ഒന്നിന്റേയും തുടക്കത്തിലേ എത്താൻ കഴിയാറില്ല. ഒടുക്കം വരെ നിൽക്കാനും കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് കയറി ചെല്ലും. ഒരോളമുണ്ടാക്കും. ആരുമറിയാതെ മുങ്ങും. ഇത് മനഃപൂർവ്വമായിരുന്നില്ല. അങ്ങനെ ആയിപ്പോയി.
പക്ഷെ, അവളുടെ കാര്യത്തിൽ തിരിച്ചായിരുന്നു. അവളാണ് ഇടയ്ക്ക് കയറി വന്നത്. കുഞ്ഞോങ്ങളൊന്നുമല്ല സൃഷ്ടിച്ചത്, വൻതിരമാലകൾ.
എവിടെയോ വച്ച് അവൾ Vanish ആയി.
പക്ഷെ, ആ അധ്യായം അവസാനിപ്പിക്കാൻ കഴിയില്ല.
ഇടിയും മിന്നലും മഴയും ഉള്ള ഏതെങ്കിലും രാത്രിയിൽ കൊടുങ്കാറ്റ് പോലെ അവൾ ഇനിയും വരും, പാതിവെന്ത വെങ്കലശില്പം പോലെ…
എത്ര വർഷം കഴിഞ്ഞിട്ടാണെങ്കിലും അന്നും അവൾക്ക് പത്തൊമ്പതോ ഇരുപതോ വയസ്സേ കാണുള്ളൂ.
മുഴുവനായി വേവിച്ചെടുക്കേണ്ട ഒരുപാട് ബിംബങ്ങളെ എവിടെയൊക്കെയോ മറന്നിട്ടിട്ടുണ്ട്. നെഞ്ചിലെ നെരിപ്പോടിൽ കനൽ കെടാതെ നോക്കണം.
സതീഷ് അനന്തപുരി എഴുതുന്ന ദ്വൈവാര പംക്തി
ചലിക്കാത്ത ചലച്ചിത്രങ്ങൾ