കർണ്ണികാരം

മഞ്ഞപ്പട്ടുടുത്ത് പ്രകൃതിയും
മേടമാസത്തെ വരവേറ്റപ്പോൾ
മഞ്ഞിൻ കണങ്ങളിൽ
മുങ്ങി നീരാടുന്ന കർണ്ണികാരം
മനോഹരമായ ലാസ്യഭാവത്തിൽ
മൗനമായ് ആടിയുലയുന്നുണ്ട്.

കനക ചിലങ്കകൾ പോൽ
കാറ്റിലാടുന്ന കർണ്ണികാരത്തിൻ
കുസുമ കാന്തിയിൽ മയങ്ങുന്ന
കുയിലിന്റെ മണിനാദം ഓളമായ്
കർണ്ണഭൂഷണതയിൽ താളമായ്
കുളിരായ് കടന്നു വരുന്നുണ്ട്.

വിജയത്തിന്റെ പൊൻപ്രഭയിൽ
വീണ്ടുമൊരു സൂര്യോദയവുമായ്
വിഷുപ്പുലരിയെ വരവേൽക്കുമ്പോൾ
വിരുന്നൂ വരുന്ന വിഷുപ്പക്ഷിയുടെ
വിളിയൊരു ഉണർത്തു പാട്ടിൻ
വെളിപാടു പോൽ ആവേശമാകട്ടെ!

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയാണ്. കവിതകൾ, കഥകൾ, നോവൽ , ലേഖനങ്ങൾ എന്നിവ എഴുതുന്നു. 3 കവിതാസമാഹാരങ്ങൾ (സ്‌മൃതിപഥങ്ങൾ, ഋതുഭേദങ്ങൾ, ജനിമൃതികൾ ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാമത്തെ കവിതാസമാഹരമായ ‘ റഡീമർ ’ പ്രഥമ കഥാസമാഹരമായ ‘ ഡ്രാക്കുളയുടെ പ്രേതം’ ആദ്യ നോവലായ ‘അവസാനത്തെ അദ്ധ്യായം’ എന്നിവ പ്രസിദ്ധീകരണ ഘട്ടത്തിലാണ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടിട്ടുണ്ട്.