കടൽ പഴയതുപോലെ അല്ല

അതിരാവിലെ
പ്രഭാതകർമ്മങ്ങളിലേർപ്പെടുമ്പോഴായിരുന്നു
കാറ്റെന്നെ പുറകിലേക്ക്
തള്ളിയിട്ടത്
തിരമാലകൾ
ഉയരത്തിൽ പൊങ്ങിത്തുടങ്ങിയത്.

കടലാസുകൾ
കാറ്റെടുത്തു മുഖത്തേക്കെറിഞ്ഞത്
അരിശം തീരാതെ മണൽത്തരികൾ
കണ്ണിലെറിഞ്ഞെന്നെ
മരത്തിന്റെ മറവിലേക്ക് നടത്തിച്ചതും

കരിയിലകൾ
പെഴിച്ചെന്നെ തെറിപറഞ്ഞമരത്തിനും
ചൂട് പകർന്ന്
രണ്ട് തുള്ളി മൂത്രം
മരത്തിന്റെ ചുവട്ടിൽ പതിച്ചതും
കടലൊന്നമറിപ്പാഞ്ഞ്
മരച്ചുവടുനനച്ചുകടന്നുപോയ്

കടലും കരയും
അവിഹിതബന്ധലേർപ്പെട്ടന്ന്
മരത്തോട് കിന്നരിച്ച്
അടുത്ത തിരയിൽ മൂടൊരുക്കി
എഴുന്നേൽക്കുമ്പോൾ
കടലഴിച്ചുവിട്ട കാറ്റിൽ
നിലതെറ്റി വീണതും
കടലെൻ്റെമേലാകെ പൂഴിനിറച്ച്
കേറിയിറങ്ങിപ്പോയതും
കാറ്റ് നിശബ്ദതയിലേക്ക്
അവസാന അസ്ത്രം തൊടുത്ത്
മരം പിഴുതെറിഞ്ഞ്
കടലിലേക്ക് ഉൾവലിഞ്ഞു.

കൊല്ലം ജില്ലയിൽ ചടയമംഗലാം സ്വദേശി. ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പകൽക്കുറിയിൽ താമസം. ദുബായിയിൽ ജോലി. "മുറിവുതുന്നിയ ആകാശം" ആദ്യകവിതാ സമാഹാരവും "ചക്കപ്പോര്" രണ്ട് നോവലെറ്റുകളുടെ ആദ്യ കഥാസമാഹാരമാണ്.