
ഒറ്റക്ക് ആകുമ്പോൾ..,
അന്ന് നീ
തന്നൊരു വാക്കിന്റെ
സുഗന്ധം
പൂക്കൾ ആയി മാറി എനിക്ക് ചുറ്റും നൃത്തം
വെച്ചു
ഞാൻ ഒരു ശലഭം ആയി മാറി
എന്നിൽ
പല വർണ്ണങ്ങൾ
മാറി മറിഞ്ഞു
ഈ മുഖപുസ്തകത്തിൽ കൂടി നൽകിയവ
അതൊക്കെയും
പിന്നെ
നോക്കി നോക്കി നിൽക്കവെ
നീതന്നെ
ഇതിൽ നിന്നിറങ്ങി എന്നരികെ വന്നുചേർന്നു
അങ്ങനെയങ്ങനെ
ഞാനും നീയും
ഒരു കവിതയായി
മാറി…
മഴയായി മാറി.
അപ്പോഴേക്കും
ഞാൻ ഉണർന്നു
നീറുന്ന വേദനയാൽ
എന്റെ ചിറകുകൾ എനിക്ക് നഷ്ടം വന്നിരുന്നു
അതു ഒരു
മഴവില്ലിന്റെ മായകാഴ്ചമാത്രം
നിൻ പ്രണയം
വീണ്ടും
ഞാൻ ആ
ഒഴിഞ്ഞ
സന്ദേശപെട്ടിയിലേക്ക്
മിഴികൾ നട്ടു,
മിഴികൾ വാർത്തു.
