
ഞാൻ മരിച്ചതിന്റെ
മൂന്നാം വിനാഴികയിൽ
ഉയിർക്കപ്പെട്ടു .
നാടും നഗരവും അറിയാത്തൊരു ദിക്കിൽ
കാവും കടലും തീണ്ടാത്തൊരു നാട്ടിൽ !
മഴയും പുഴയും
വിരലുതൊടാത്തൊരിടവഴിയിൽ
കാലിലൊരു ചങ്ങലയുമായി !
ഉയിർക്കപ്പെട്ടിട്ടും
പൊട്ടാത്തയൊരു ഓർമയുടെ
വട്ടത്തിനുള്ളിൽ
വഴിമറന്നു .
ഉയിർപ്പ് മരിപ്പിനേക്കാളും ശൂന്യമാണ്
ഓർമകളുള്ളിടത്തോളം !!!!!
