അതെ… പാറ്റയാ …
ഈയാം പാറ്റയാ…
തേനീച്ചകളോംളം സമ്പാദ്യമില്ലാത്ത പാറ്റ
വെയിൽ വെട്ടത്ത്
തുമ്പികളോളം ഉയർന്നു പൊങ്ങാനാവാത്ത…
പൂമ്പാറ്റകളെപ്പോൽ
പൂക്കൾ തോറും തേനുണ്ണാനാവാത്ത…
വണ്ടിനെപോൽ
പാട്ടൂമൂളാനാവാത്ത…
മിന്നാമിനുങ്ങിനെപ്പോൽ
വെളിച്ചമില്ലാത്ത…
പക്ഷിയെപ്പോൽ
ആയുസ്സില്ലാത്ത…
ചിതലായ്.. ചിതൽപുറ്റായ്..
മണ്ണിനെ പ്രണയിച്ച്…
വിണ്ണിനെ സ്വപ്നം കണ്ട്..
സൗന്ദര്യമില്ലാത്ത പാറ്റ..
കൂറയെപ്പോൽ ഭയക്കേണ്ടതില്ലാത്തത്.
ഇത്തിരി വെട്ടത്ത്
ഒത്തിരി ഒന്നായി വെളിച്ചത്തെ പ്രണയിച്ച,
ആയുസ്സില്ലാത്ത ലഹരി ആനന്ദമഴയിലെ
ഒരു നൃത്തത്തിനൊടുവിലായ് മരണമുണ്ണുന്ന,
ഒരു രാത്രിക്കിപ്പുറം
അപ്രത്യക്ഷമായുമ്മറത്തേറെ ചിറകുകൾ പൊഴിച്ച…
വിരിഞ്ഞിറങ്ങുമ്പോഴെ കാക്ക രുചിക്കാത്ത,
പല്ലിയെ കണ്ടാല്‍ പേടിച്ചൊളിക്കാത്ത..
വെളിച്ചമാം ലക്ഷ്യത്തിലെത്തുന്ന
വെളിച്ചത്തെ പ്രണയിച്ച… ഈയാം പാറ്റ.