ഉരുട്ടിക്കയറ്റുമ്പോൾ വെറുതെയെന്നൊരു
തരിയും തോന്നാത്ത കല്ല്
സമാനമാണെൻറെ പ്രണയങ്ങൾ
നിരർത്ഥകതാ ദംശനങ്ങളുടെ തീവ്രാവിഷ്കാരം
വൈകാരിക യത്നങ്ങളുടെ പൂർണ്ണത
അറ്റം തൊടുമ്പോഴുള്ള കൈവിടൽ
ആർത്ത് കരഞ്ഞു കൊണ്ടൊരു മുഷ്ടി മൈഥുനം
സ്വന്തം കാലിൽ നിന്നുള്ള ‘പിഴക്കലുകൾ’