അപൂർവം ചില മനുഷ്യർ മാലാഖയുടെ മുഖംമൂടിയണിയും.
നനുനനുത്ത കരങ്ങളാൽ മെല്ലെ നമ്മെ തലോടും,
ചുവന്ന ചുണ്ടുകളാൽ ചുംബനമർപ്പിക്കും,
മൃദുല വാക്കുകളാൽ പന്തൽ തീർത്തു നമ്മെ രാജ്ഞിയായി വാഴിക്കും.
ഇവരിൽ ദൈർഘ്യമില്ലാത്ത സ്വഭാവമാറ്റത്താൽ ഉള്ളിലെ പിശാശ് സടകുടഞ്ഞെഴുനേൽക്കും. .
കൂർത്ത നഖങ്ങളാൽ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു
രക്തമൂറ്റിക്കുടിക്കും.
മുറിവുകളിൽ ചവിട്ടി പുതിയ
തന്ത്രങ്ങളെ തലയിലേറ്റും.
സ്വാർത്ഥതകൾ മുള്ളുകളായി
ശരീരത്തിൽ തുളച്ചു കയറ്റും.
വേദനകളിൽ നിന്നും പുറം തള്ളി –
ആരും കാണാതെ മണ്ണിനുള്ളിൽ നമ്മെ പൈശാചികമായി കുഴിച്ചുമൂടും.
എന്നിട്ടോ ഒന്നുമറിയാത്ത ഭാവത്തിൽ പാവം മനുഷ്യനെ പോൽ ദീർഘനാൾ വാഴും.