അകത്തേക്ക്
വഴിയറിയാതെയൊരു
പകൽ പുറത്തു നിൽക്കുന്നു….
മുറിയിൽ
ചിലന്തിവലകളിൽ
തൂങ്ങി
ഒരു കാറ്റ് നിശബ്ദമാവുന്നു…
കുടഞ്ഞിട്ടും
കുടഞ്ഞിട്ടും
വിട്ടു പോകാത്ത
മൗനം……
ഒന്ന്,
രണ്ട്,
മൂന്ന്,
നാല്
അഞ്ച്……
വാക്കുകളൊന്നും
തിരഞ്ഞു വരാനില്ലാത്ത
അക്കങ്ങൾ,
തിരക്കുകളുടെ
പിരിയൻ
വള്ളികളിൽ
കെട്ടുപിണഞ്ഞ്
എത്ര വേഗത്തിലാണ്
കട്ട പിടിക്കുന്നത്…….!