നിശാഗന്ധി

ഈ സന്ധ്യ മറഞ്ഞാൽ ,
ഇനി പുലരുവോളം
നീയും ഞാനും മാത്രം .

നിന്റെ നിലാചുംബനങ്ങളിൽ
ഓരോ ഇതളായി ഞാൻ വിടരുമ്പോൾ,
ഈ രാവും നക്ഷത്രങ്ങളും നമുക്ക്കൂട്ടാകും.

എല്ലാം സ്വപ്നം
എന്ന് പറഞ്ഞു
കാർമേഘ പുതപ്പണിയിച്ചു
നീ മാഞ്ഞകലുമ്പോൾ,

അന്ത്യയാമങ്ങളിൽ
എപ്പോഴോ ഞാൻ തിരിച്ചറിയുന്നു.
നിൻ അനുരാഗം ഈ ഒരു രാത്രിക്കു
വേണ്ടിയാണെന്ന്.

ഒടുവിൽ,
ഒരു മാത്രയെങ്കിലും
ഉരുകി എരിയുന്ന പ്രണയം
എന്നോട് പറയാൻ കൊതിക്കുന്ന
ഉദയ സൂര്യന്റെ മുമ്പിൽ
എല്ലാം മറന്നു ഞാൻ കുമ്പിട്ടു നിന്നു.

നിന്നെ പ്രണയിച്ച നോവുമായി
സൂര്യനെ പുണരുവതെങ്ങനെ?

എറണാകുളം സ്വദേശി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്.