നിറങ്ങളിൽ നിഴൽ മിണ്ടുമ്പോൾ

പാവം കറുപ്പേ..
വിളിക്കരുതങ്ങനെ
സാധരണത്തമേ..
ഒതുക്കേണ്ടങ്ങനെ
നിറത്തിൻ്റെ മിത്തേ..
പറയരുതങ്ങനെ
പൊള്ളുന്ന വർണമേ ..
കേൾക്കേണ്ടെനിക്ക്
കറുപ്പിൻ കുറിപ്പേ
മിണ്ടാതിരിക്ക്
നിറത്തിൻ നിശബ്ദതേ..
കയ്യോങ്ങിയൊന്നങ്ങ്
കറുപ്പേ കറുപ്പേ..
പടരാതിരിക്ക്
നിറത്തിൻ നിറമേ ..
നിരത്താതിരിക്ക്
കറുപ്പിൻ നിറമേ
കറുപ്പായിരിക്ക്
കറുപ്പിൻ്റെ പ്രാണനേ..
പ്രിയമോടിരിക്ക്

വെളുപ്പേ വെളുപ്പേ..
വെളുത്തില്ല വെറുതെ
വെളുപ്പിൻ തുടിപ്പേ..
ഉയിരുപോലല്ലത്
മിടുക്കിൻ്റെ വമ്പേ ..
വിയർത്തോണ്ടിരിക്ക്
നിറമുള്ള സ്വത്തേ ..
എടുത്തോണ്ട് പോയെ
നിറത്തിൻ നിശബ്ദതേ ..
വിതുമ്പാതിരിക്ക്
മുത്തിൻ്റെ മുത്തേ ..
പിടയ്ക്കാതെ നില്ല്
നിറത്തിൻ വെളുപ്പേ..
നിൽക്കണ്ട പൊയ്ക്കോ
നിലാവിൻ്റെ നീയേ..
നിന്നെ കുറയ്ക്കൂ
വെളുപ്പേ കറുപ്പേ ..
പ്രിയമോടിരിക്ക്.

ചേർത്തല തൈക്കാട്ടുശേരി സ്വദേശി. വിവിധ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. സംഗീത സംവിധായകൻ കൂടെയാണ്.